Friday, 10 June 2011

കാഴ്ച്ച



ഇരവിന്റ്റെ ചടുല താളങ്ങള്‍ക്കിടയിലും കേട്ട് ഞാന്‍ 
കരയുന്ന കുഞ്ഞിറെ രോദനം 
കോരിചൊരിയുന്ന പേമാരിയിലും കണ്ടു ഞാന്‍ 
ഇറ്റിറ്റി  വീഴുന്ന അവന്‍ കണ്ണീര്‍ തുള്ളികള്‍......

           സഹോദര്യമെന്ന പ ളുങ്കിലും  കണ്ടു ഞാന്‍ 
           വര്‍ഗ, വര്‍ണ്ണ, ജാതി കോമരങ്ങള്‍ താന്‍ നഖക്ഷതങ്ങള്‍
          ഈ ഹരിതാഭ ഭൂശോഭ തന്‍ മാറിലും  കണ്ടു ഞാന്‍ 
          ഒരുപിടി  വറ്റിനായി കേഴുന്ന മനുഷ്യ കോലങ്ങളെ ........

മണിമന്ദിരങ്ങള്‍ ഉയരുന്ന നെല്പ്പടങ്ങള്‍ക്ക് നടുവില്‍ കണ്ടുഞ്ഞാന്‍ 
വിഷകുപ്പിയുമായി  മരണത്തെ പുല്‍കാന്‍ വെമ്പുന്ന കര്‍ഷകനെ .
കണ്ടു ഞാന്‍ ഭരണത്തിന്‍ ഇട നാഴികളില്‍ അടിയന്‍മാര്‍ 
അവഗണനയുടെ  തുപ്പല്‍ കോളാമ്പി ചുമക്കുന്നത്  ......

            കണ്ടു ഞാന്‍, മതത്തിന്‍ പേരുപറഞ്ഞവര്‍,
            സോദരങ്ങള്‍
            വെട്ടിയും കുത്തിയും മരിക്കാന്‍ തുനിയുന്നത് .
            തടുത്തു ഞാന്‍ ആ കത്തി വാങ്ങി കുത്തിയിറക്കി 
            എന്‍ വയറ്റില്‍ തന്നെ, ഇനിയൊരിക്കലും 
                   ഈ കാഴ്ചകള്‍ കാണാതിരിക്കുവനായി.............

2 comments:

  1. Kavitha nannayi, oru abhipraayam kathi vayattil kuthi ennathinu pakaram nenchil ennayirunnu kurachchukoodi nallath. enkilum kavitha ezhuthiyavarude thaalpparyamaanu pradhaanam. ethu oru abhipraayam maathram.
    with regards
    dr. sreeranjit

    ReplyDelete
  2. താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു , എനിക്കും തോനുന്നുണ്ട് , നെഞ്ചില്‍ എന്നായിരിക്കും നല്ലതെന്ന് . അഭിപ്രായം അറിയിച്ചതിനു നന്ദി......

    ReplyDelete