Friday, 10 June 2011

കാഴ്ച്ച



ഇരവിന്റ്റെ ചടുല താളങ്ങള്‍ക്കിടയിലും കേട്ട് ഞാന്‍ 
കരയുന്ന കുഞ്ഞിറെ രോദനം 
കോരിചൊരിയുന്ന പേമാരിയിലും കണ്ടു ഞാന്‍ 
ഇറ്റിറ്റി  വീഴുന്ന അവന്‍ കണ്ണീര്‍ തുള്ളികള്‍......

           സഹോദര്യമെന്ന പ ളുങ്കിലും  കണ്ടു ഞാന്‍ 
           വര്‍ഗ, വര്‍ണ്ണ, ജാതി കോമരങ്ങള്‍ താന്‍ നഖക്ഷതങ്ങള്‍
          ഈ ഹരിതാഭ ഭൂശോഭ തന്‍ മാറിലും  കണ്ടു ഞാന്‍ 
          ഒരുപിടി  വറ്റിനായി കേഴുന്ന മനുഷ്യ കോലങ്ങളെ ........

മണിമന്ദിരങ്ങള്‍ ഉയരുന്ന നെല്പ്പടങ്ങള്‍ക്ക് നടുവില്‍ കണ്ടുഞ്ഞാന്‍ 
വിഷകുപ്പിയുമായി  മരണത്തെ പുല്‍കാന്‍ വെമ്പുന്ന കര്‍ഷകനെ .
കണ്ടു ഞാന്‍ ഭരണത്തിന്‍ ഇട നാഴികളില്‍ അടിയന്‍മാര്‍ 
അവഗണനയുടെ  തുപ്പല്‍ കോളാമ്പി ചുമക്കുന്നത്  ......

            കണ്ടു ഞാന്‍, മതത്തിന്‍ പേരുപറഞ്ഞവര്‍,
            സോദരങ്ങള്‍
            വെട്ടിയും കുത്തിയും മരിക്കാന്‍ തുനിയുന്നത് .
            തടുത്തു ഞാന്‍ ആ കത്തി വാങ്ങി കുത്തിയിറക്കി 
            എന്‍ വയറ്റില്‍ തന്നെ, ഇനിയൊരിക്കലും 
                   ഈ കാഴ്ചകള്‍ കാണാതിരിക്കുവനായി.............

മഴക്കാലം


       
                       
                       പുറത്ത് മഴ പെയ്തുകൊണ്ടിരിക്കുന്നു ,
                       തുറന്നിട്ട ജാലക വാതിലിലൂടെ 
                       ലോലമായി പെയ്യുന്ന അവളെ നോക്കുമ്പോള്‍ -
                       ഇന്ന് ഞാന്‍ അറിയുന്നു
                       അതില്‍ ഒലിച്ചുപോകുന്നത് 
                       എന്റെ സ്വപ്നങ്ങള്‍ ആണെന്ന് ..........
                                  എന്റെ ഹൃദയത്തിന്‍-
                                  വസന്തം കൊഴിച്ചോര തുലാവര്‍ഷ പെരുമഴ 
                                  മനസ്സിന്റെ കോണിലെവിടയോ ഇന്നും -
                                  ഒരു നേര്‍ത്ത വേദനയായി തങ്ങി നില്‍പ്പു 
               
               വിട പറഞ്ഞു പിരിയുമ്പോള്‍ അന്ന് -
               നിന്റെ കണ്ണില്‍ നിന്നും കൊഴിഞ്ഞോരാ മിഴിനീര്‍ 
              പെയ്യുന്ന മഴയത് ഞാനന്ന് കണ്ടിരുന്നെങ്കിലും 
              തിരികെ വിളിക്കുവാന്‍  എന്‍ വാക്കുകള്‍ക്ക്  അന്ന് ശക്തിയില്ലായിരുന്നു ......
              
വസന്തങ്ങള്‍ എത്ര കൊഴിഞ്ഞു പോയി ,
ശിശിരങ്ങള്‍ എത്ര പുതപ്പണിയിച്ചു 
എങ്കിലും ഓരോ മഴക്കാലവും 
ഇന്നെനിക്കു പകരം സമ്മാനിക്കുന്നത് 
നിന്റെ മിഴിനീരിന്‍ ചൂട് മാത്രമാണ് 
ഈ മഴയിലും ഞാന്‍ കത്ത് നില്‍ക്കുന്നു 
എന്നെങ്കിലും നീ എനിക്കായി വന്നു ചേരുമെന്നാശിച്ചുകൊണ്ട് .............