പുറത്ത് മഴ പെയ്തുകൊണ്ടിരിക്കുന്നു ,
തുറന്നിട്ട ജാലക വാതിലിലൂടെ
ലോലമായി പെയ്യുന്ന അവളെ നോക്കുമ്പോള്‍ -
ഇന്ന് ഞാന്‍ അറിയുന്നു
അതില്‍ ഒലിച്ചുപോകുന്നത്
എന്റെ സ്വപ്നങ്ങള്‍ ആണെന്ന് ..........
എന്റെ ഹൃദയത്തിന്‍-
വസന്തം കൊഴിച്ചോര തുലാവര്‍ഷ പെരുമഴ
മനസ്സിന്റെ കോണിലെവിടയോ ഇന്നും -
ഒരു നേര്‍ത്ത വേദനയായി തങ്ങി നില്‍പ്പു
വിട പറഞ്ഞു പിരിയുമ്പോള്‍ അന്ന് -
നിന്റെ കണ്ണില്‍ നിന്നും കൊഴിഞ്ഞോരാ മിഴിനീര്‍
പെയ്യുന്ന മഴയത് ഞാനന്ന് കണ്ടിരുന്നെങ്കിലും
തിരികെ വിളിക്കുവാന്‍ എന്‍ വാക്കുകള്‍ക്ക് അന്ന് ശക്തിയില്ലായിരുന്നു ......
വസന്തങ്ങള്‍ എത്ര കൊഴിഞ്ഞു പോയി ,
ശിശിരങ്ങള്‍ എത്ര പുതപ്പണിയിച്ചു
എങ്കിലും ഓരോ മഴക്കാലവും
ഇന്നെനിക്കു പകരം സമ്മാനിക്കുന്നത്
നിന്റെ മിഴിനീരിന്‍ ചൂട് മാത്രമാണ്
ഈ മഴയിലും ഞാന്‍ കത്ത് നില്‍ക്കുന്നു
എന്നെങ്കിലും നീ എനിക്കായി വന്നു ചേരുമെന്നാശിച്ചുകൊണ്ട് .............

No comments:
Post a Comment