ഇരവിന്റ്റെ ചടുല താളങ്ങള്‍ക്കിടയിലും കേട്ട് ഞാന്‍
കരയുന്ന കുഞ്ഞിറെ രോദനം
കോരിചൊരിയുന്ന പേമാരിയിലും കണ്ടു ഞാന്‍
ഇറ്റിറ്റി വീഴുന്ന അവന്‍ കണ്ണീര്‍ തുള്ളികള്‍......
സഹോദര്യമെന്ന പ ളുങ്കിലും കണ്ടു ഞാന്‍
വര്‍ഗ, വര്‍ണ്ണ, ജാതി കോമരങ്ങള്‍ താന്‍ നഖക്ഷതങ്ങള്‍
ഈ ഹരിതാഭ ഭൂശോഭ തന്‍ മാറിലും കണ്ടു ഞാന്‍
ഒരുപിടി വറ്റിനായി കേഴുന്ന മനുഷ്യ കോലങ്ങളെ ........
മണിമന്ദിരങ്ങള്‍ ഉയരുന്ന നെല്പ്പടങ്ങള്‍ക്ക് നടുവില്‍ കണ്ടുഞ്ഞാന്‍
വിഷകുപ്പിയുമായി മരണത്തെ പുല്‍കാന്‍ വെമ്പുന്ന കര്‍ഷകനെ .
കണ്ടു ഞാന്‍ ഭരണത്തിന്‍ ഇട നാഴികളില്‍ അടിയന്‍മാര്‍
അവഗണനയുടെ തുപ്പല്‍ കോളാമ്പി ചുമക്കുന്നത് ......
കണ്ടു ഞാന്‍, മതത്തിന്‍ പേരുപറഞ്ഞവര്‍,
സോദരങ്ങള്‍
വെട്ടിയും കുത്തിയും മരിക്കാന്‍ തുനിയുന്നത് .
തടുത്തു ഞാന്‍ ആ കത്തി വാങ്ങി കുത്തിയിറക്കി
എന്‍ വയറ്റില്‍ തന്നെ, ഇനിയൊരിക്കലും
ഈ കാഴ്ചകള്‍ കാണാതിരിക്കുവനായി.............

